പൊന്നാനി : വിവിധ വിളകളുടെ കൃഷിവ്യാപനവും ഉത്‌പാദനവും ലക്ഷ്യമാക്കി നഗരസഭ നടപ്പാക്കുന്ന കാർഷികപദ്ധതികളുടെ ഭാഗമായി കർഷകർക്ക് കിഴങ്ങുവർഗ വിത്തുകൾ വിതരണംചെയ്തു.കാച്ചിൽ, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
ഈശ്വരമംഗലം അഗ്രി നഴ്‌സറിയിൽ നടന്ന നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ അധ്യക്ഷയായി.സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ രജീഷ് ഊപ്പാല, ഷീന സുദേശൻ, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ പ്രദീപ് കുമാർ, കൃഷി ഓഫീസർ സുരേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.