എടപ്പാൾ : വരുമാനമില്ലാത്തതിനാൽ പതിറ്റാണ്ടുകളോളം സർക്കാർ കണക്കിൽ ഡി ഗ്രേഡായി കിടന്ന പെരുമ്പറമ്പ് മഹാദേവക്ഷേത്രം പടിപടിയായുർന്ന് 50 ലക്ഷം രൂപയിലധികം വരുമാനമുള്ള ക്ഷേത്രങ്ങളുടെ പട്ടികയായ എ ഗ്രേഡിലെത്തി.ശബരിമല മാളികപ്പുറം മേൽശാന്തിയായിരുന്ന പി.എം. മനോജ് എമ്പ്രാന്തിരി 1994 ജൂണിൽ ഇവിടെ മേൽശാന്തിയായി. കഴിഞ്ഞ സാമ്പത്തികവർഷം ക്ഷേത്രത്തിന്റെ വരുമാനം 58 ലക്ഷമാണ്. പാരമ്പര്യ ട്രസ്റ്റി കെ.എം. പരമേശ്വരൻ നമ്പൂതിരി, മൂന്നുപതിറ്റാണ്ടായി സേവനംചെയ്യുന്ന ക്ലർക്ക് യു.വി. ഉദയൻ തുടങ്ങിയ ജീവനക്കാരുടെയും ആത്മാർത്ഥമായ പരിശ്രമവും ഈ നേട്ടത്തിലെത്താൻ ക്ഷേത്രത്തെ സഹായിച്ചതായി മനോജ് എമ്പ്രാന്തിരി പറഞ്ഞു.
മലബാർ ദേവസ്വംബോർഡ് ഗുരുവായൂർ ഡിവിഷൻ ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലപ്പുറം അസി. കമ്മിഷണറും ബോർഡുമാണ് ഈ തീരുമാനമെടുത്തിട്ടുള്ളത്. ഇതുവഴി ജീവനക്കാർക്ക് ശമ്പളസ്‌കെയിലുകളിൽ വരുന്ന മാറ്റം അവരുടെ സ്ഥാനക്കയറ്റമായും മാറും.