പൊന്നാനി : കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരേ എൽഡിഎഫ് പൊന്നാനി മണ്ഡലം കമ്മിറ്റി ചന്തപ്പടി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.സിഐടിയു ജില്ലാ ജന സെക്രട്ടറി വി.പി. സക്കരിയ ഉദ്ഘാടനംചെയ്തു. പി. രാജൻ അധ്യക്ഷതവഹിച്ചു.സി.പി. മുഹമ്മദ് കുഞ്ഞി,അഡ്വ. ഇ. സിന്ധു, ടി.എം. സിദ്ധിഖ്, എം.കെ. മുഹമ്മദ് സലീം, ഇ. അബ്ദുൾ നാസർ, ഇസ്മായിൽ വടമുക്ക്, സി. സുരേഷ് ബാബു, പി. സലിം, എം.കെ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.