പൊന്നാനി : വ്യാപകമായ ലഹരി വിപത്തിനെതിരെ സമൂഹത്തിൽ ശക്തമായ പൊതു വികാരം ഉയർത്തുന്നതിന് വിവിധ മത, സാംസ്കാരിക, സംഘടനാ പ്രതിനിധികളെയും കുടുംബങ്ങളെയും വിദ്യാർത്ഥികളെയും യുവ സമൂഹത്തെയും ചേർത്തു പിടിച്ചു കൊണ്ട് വിപുലമായ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും ലഹരി വിരുദ്ധ സംഗമവും സംഘടിപ്പിക്കുന്നതിന് പൊന്നാനി നിയോജക മണ്ഡലം മുസ്ലിംലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഏപ്രിൽ ആദ്യ വാരം നടക്കുന്ന സംഗമത്തിൽ മണ്ഡലത്തിലെ മഹല്ല് കമ്മറ്റികളുടെ ഭാരവാഹികളെയും ലഹരി വിരുദ്ധ സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിക്കും.

ഓൾ ഇന്ത്യ ഹാജീസ് ഹെല്പിംഗ് ഹാൻഡ്സിന്റെ നിയോജകമണ്ഡലം കോഡിനേറ്ററായി ടി. കെ. അബ്ദുൽ റഷീദിനെയും പഞ്ചായത്ത് കോഡിനേറ്റർമാരായി വി. വി. ഹമീദ് ( ഈഴുവത്തിരുത്തി), വി വി അഷ്‌റഫ്‌ മാസ്റ്റർ (ആലങ്കോട്), എ. വി. അഹമ്മദ് (നന്നംമുക്ക്), വി. കെ. നാസർ (വെളിയംകോട്), അഡ്വ: വി. ഐ. എം. അഷ്‌റഫ്‌ (പെരുമ്പടപ്പ് ), ഐ.പി. അബ്ദുള്ളകുഞ്ഞി (മാറഞ്ചേരി), പി. ടി. അലി, കെ. എം. ഇഖ്ബാൽ (പൊന്നാനി )എന്നിവരെ തിരഞ്ഞെടുത്തു. ഹാജീസ് ഹെൽപ്പിംഗ് ഹാൻഡ്സ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഏപ്രിൽ 20ന് മുമ്പായി ഹാജിമാരെ പങ്കെടുപ്പിച്ച് ഹജ്ജ് ക്ലാസും യാത്രയയപ്പും സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

പുറങ്ങ് മുസ്ലിംലീഗ് ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി. പി. യൂസഫലി അധ്യക്ഷത വഹിച്ചു.ഏപ്രിൽ 6 ന് ഞായറാഴ്ച കാലത്ത് 8. 30 മുതൽ 3 മണി വരെ മണ്ഡലം മുസ്ലിംലീഗ് സമ്പൂർണ്ണ പ്രവർത്തകസമിതി യോഗം ചേരുന്നതിനും തീരുമാനിച്ചു.
നിയോജക മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സി. എം. യൂസഫ്, ട്രഷറർ വി. വി. ഹമീദ്, ഭാരവാഹികളായ ടി. കെ. അബ്ദുൽ റഷീദ്, ടി. എ. മജീദ്, ബഷീർ കക്കിടിക്കൽ, യു. മുനീബ്, കെ.ആർ. റസാക്ക് എന്നിവർ സംബന്ധിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *