കുറ്റിപ്പുറം : രാത്രിയായാൽ കുറ്റിപ്പുറം സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നവർ പെട്ടതുതന്നെ.കെഎസ്ആർടിസി ഉൾപ്പെടെയുള്ള ദീർഘദൂര ബസുകളൊന്നും രാത്രി ഒൻപതുകഴിഞ്ഞാൽ സ്റ്റാൻഡിൽ പ്രവേശിക്കില്ല. അപൂർവം ചില ബസുകൾ മാത്രമാണെത്തുക. രാത്രി ഇവിടെയെത്തുന്ന യാത്രക്കാർ ബസ് സ്റ്റാൻഡിൽനിന്ന് അരക്കിലോമീറ്റർ അകലെയുള്ള ഹൈവേ ജങ്ഷനിലെത്തി വേണം ബസ് കയറാൻ. രാത്രി 10-നു ശേഷം എല്ലാ ബസുകളും ഹൈവേ ജങ്ഷൻ വഴിയാണ് കടന്നുപോകുന്നത്.

യാത്രക്കാർ ഇവിടേക്കു നടക്കണം. അല്ലെങ്കിൽ ഓട്ടോറിക്ഷയെ ആശ്രയിക്കണം.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്കുള്ളവർക്കും നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ആശ്രയമാണ് ദീർഘദൂര ബസുകൾ. രാത്രി റെയിൽവേ സ്റ്റേഷനിലേക്കെത്തേണ്ടവരേയും ഹൈവേ ജങ്ഷനിൽ ഇറക്കിവിടുകയാണു പതിവ്.ബസ് കാത്തുനിൽക്കാനുള്ള സൗകര്യം പോലുമില്ലാത്ത ഇവിടെ സമീപത്തെ കച്ചവടസ്ഥാപനങ്ങളിൽനിന്നുള്ള വെളിച്ചമാണ് ആശ്രയം.

Related Post

Leave a Reply

Your email address will not be published. Required fields are marked *