തവനൂർ : വിദ്യാലയങ്ങൾ ലഹരി വിമുക്തമാക്കുവാനുള്ള പരിപാടിക്ക് തവനൂരിൽ തുടക്കം. ഗ്രാമപ്പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.വിദ്യാലയങ്ങൾ ലഹരി വിമുക്ത വിദ്യാലയങ്ങളാക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ സ്ഥാപിക്കുവാനുള്ള ലഹരി വിമുക്ത സന്ദേശ ബോർഡുകൾ പ്രഥമാധ്യാപകർക്ക് വിതരണംചെയ്തു.
അന്താളംകുടം തൃക്കണാപുരം ജിഎൽപി സ്കൂളിൽ നടന്ന ബോർഡുകളുടെ വിതരണോദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ നിർവഹിച്ചു.വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് അധ്യക്ഷതവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. എ. ജുൽന, എ.പി. വിമൽ, എം. അബൂബക്കർ, പ്രഥമാധ്യാപിക കെ. ദേവി, പിടിഎ പ്രസിഡന്റ് ഇബ്രാഹിം, ജീജ ഷാജി, കെ. സജിത്ത് കുമാർ, രാജേഷ് പ്രശാന്തിയിൽ, ടി.വി. സരിത എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയുമുണ്ടായി.