ചങ്ങരംകുളം : ലഹരിമാഫിയകൾക്കിനി ഞങ്ങളുടെ നാട്ടിൽ സ്ഥാനമില്ലെന്ന ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ച് ചങ്ങരംകുളം ചിയ്യാനൂരിലെ നാട്ടുകാർ രംഗത്ത്.ചിയ്യാനൂർ വെസ്റ്റ് ഗ്രാമം കൂട്ടായ്മയാണ് ലഹരിസംഘങ്ങൾക്ക് താക്കീതുമായി രംഗത്തെത്തിയത്. ലഹരിമാഫിയകൾക്കിവിടെ സ്ഥാനമില്ലെന്നും ശക്തമായി നേരിടുമെന്നുമാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.
ലഹരി വിൽപ്പനയോ ഉപയോഗമോ ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കൂട്ടായ്മ വാട്സാപ്പ് സമ്പറും പരസ്യപ്പെടുത്തിയിട്ടുണ്ട്.ലഹരി ഇടപാടുകാരും ഉപയോഗിക്കുന്നവരും നാടിന്റെ ഉറക്കംകെടുത്തിയതോടെയാണ് വിവിധ സ്ഥലങ്ങളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ലഹരിമാഫിയക്കെതിരേ ശക്തമായി രംഗത്തിറങ്ങിയത്