തവനൂർ : മലബാർ ദേവസ്വംബോർഡിനു കീഴിലുള്ള അന്ത്യാളംകുടം അന്തിമഹാകാളൻ ദേവസ്വം അയിരൂർ മഹാവിഷ്ണുക്ഷേത്രത്തിലെ ഭക്തരുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്ന ഊട്ടുപുര വെള്ളിയാഴ്ച നാടിനു സമർപ്പിച്ചു.അയിരൂർ കോറാട്ട് കളത്തിൽ വിജയകുമാറും കുടുംബവും മാതാപിതാക്കളായ അയിരൂർ കോറാട്ട് കളത്തിൽ ശാരദാമ്മയുടെയും ഒഴൂർ കറുത്താട്ട് രാധാകൃഷ്ണമേനോന്റെയും സ്മരണാർഥം നിർമ്മിച്ചുനൽകിയതാണ് ഊട്ടുപുരയും പാചകപ്പുരയും.തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര കെട്ടിടം ഉദ്ഘാടനം ചെയ്തു.ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി പരമേശ്വരൻ സോമയാജിപ്പാട്, മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി. ബിജു, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി ചെയർമാൻ ഒ.കെ. ബേബി ശങ്കർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു.

തന്ത്രി കല്ലൂർ മന നാരായണൻ നമ്പൂതിരി, അയിരൂർ കോറാട്ട് കളത്തിൽ വിജയകുമാർ, മലബാർ ദേവസ്വം ബോർഡ്‌ അംഗങ്ങളായ സുധാകുമാരി, ടി.എൻ.കെ. ശശീന്ദ്രൻ, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി ചെയർമാൻ ഒ.കെ. ബേബി ശങ്കർ, മലപ്പുറം ഡിവിഷൻ ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.എൻ. ഉദയൻ, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ എൻ. ഉണ്ണികൃഷ്ണൻ, ബിജെപി സംസ്ഥാനസമിതിയംഗം കെ. നാരായണൻ, ക്ഷേത്രം ട്രസ്റ്റി ബോർഡ്‌ ചെയർമാൻ എ.വി. സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *