എടപ്പാൾ : ഗ്രാമപ്പഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി 19 വാർഡുകളിലും മെഗാ ശുചീകരണം നടന്നു. എല്ലാ വാർഡുകളിലും ശുചിത്വസന്ദേശമെത്തിക്കൽ, ഹരിതകർമസേന യൂസർഫീ പിരിക്കലിൽ 100 ശതമാനം പൂർത്തിയാക്കുക, ബോധവത്കരണം, സന്ദേശയാത്ര, എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ സ്ഥാപനം സന്ദർശിക്കൽ, പ്രധാന കേന്ദ്രങ്ങളിലെല്ലാം മാലിന്യപ്പെട്ടികൾ സ്ഥാപിക്കൽ, വാർഡ് തല പ്രഖ്യാപന സദസ്സുകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തിയാണ് 27-ന് പ്രഖ്യാപനം നടത്തുന്നത്. ഇതിനു മുന്നോടിയായി നടന്ന മെഗാ ശുചീകരണം പ്രസിഡന്റ് സി.വി. സുബൈദ ഉദ്ഘാടനംചെയ്തു. കെ. പ്രഭാകരൻ അധ്യക്ഷനായി.