താനൂർ : പുത്തൻതെരു അങ്ങാടിയിൽ നിയന്ത്രണംവിട്ട കാർ സ്‌കൂട്ടറിലും ഓട്ടോയിലും ഇടിച്ച് അപകടം. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് കോഴിക്കോട്ടുനിന്ന് ചാവക്കാട്ടേക്കു പോകുകയായിരുന്ന കാർ സ്‌കൂട്ടറിൽ ഇടിച്ച് നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിലും ഇടിച്ച് അപകടമുണ്ടായത്.നടക്കാവ് സ്വദേശിയുടേതാണ് ഒാട്ടോറിക്ഷ. സ്‌കൂട്ടർ യാത്രികരായ രണ്ടു സ്ത്രീകൾക്കും ഒരു കുട്ടിക്കും പരിക്കേറ്റു. പരിക്കേറ്റ താനൂർ കാരാട് സ്വദേശികളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.