തിരൂർ : ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ ബിഎംഎസ് ജില്ലാകമ്മിറ്റി തിരൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഇപിഎഫ് പെൻഷൻ മിനിമം 5000 രൂപയാക്കുക, അവസാനം വാങ്ങുന്ന ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ അനുവദിക്കുക, ഇപിഎഫ് പരിധി 15,000 രൂപയിൽനിന്ന് 30,000 രൂപയാക്കി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ബിഎംഎസ് സംസ്ഥാനസമിതി അംഗം ടി. സേതുമാധവൻ ഉദ്ഘാടനംചെയ്തു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.വി. ദിനേശൻ അധ്യക്ഷനായി. ജില്ലാസെക്രട്ടറി എൽ. സതീഷ്, ജില്ലാകമ്മിറ്റി അംഗം കെ. വിശ്വനാഥൻ, കെ.പി. മണികണ്ഠൻ, കെ. സ്മിത ബാലൻ, സി.എസ്. നിഷാദ് എന്നിവർ പ്രസംഗിച്ചു.
ടൗൺഹാൾ പരിസരത്തുനിന്നാരംഭിച്ച പ്രകടനം താലൂക്ക് ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു. മാർച്ചിന് എം. ഉണ്ണിക്കൃഷ്ണൻ, എം. രാമചന്ദ്രൻ, കെ. രാജേന്ദ്രൻ, കെ. ബാലൻ, സുബി സന്തോഷ്, കെ. ഹരിദാസൻ, പ്രദീപ് എളങ്കൂർ, വേലായുധൻ വട്ടപ്പറമ്പ്, കെ.പി. പ്രകാശൻ, ഒ. ഗോപാലൻ എന്നിവർ നേതൃത്വംനൽകി.