പൊന്നാനി : നാലുപതിറ്റാണ്ടിലേറെയായി പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകയായി പ്രവർത്തിച്ചുവരുന്ന അഡ്വ. സി. ധനലക്ഷ്മിയെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ സോണൽ ട്രെയിനിങ് പരിപാടിയിൽ ആദരിച്ചു.കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എൻ. നാഗരേഷ് ഉപഹാരം സമർപ്പിച്ചു. ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ടി.എസ്. അജിത്ത് അധ്യക്ഷതവഹിച്ചു. മുൻ കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് കെ. അബ്രഹാം മാത്യു, ബാർ കൗൺസിൽ ട്രഷറർ ഡോ. പി. സന്തോഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.