ചങ്ങരംകുളം : ബികോം ട്രാവൽ ആൻഡ് ടൂറിസം ബിരുദധാരികൾക്ക് ലഭിക്കാവുന്ന അനന്തസാധ്യതകൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തുന്നതിനായി അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സെമിനാർ നടത്തി. കോളേജ് കമ്മിറ്റി പ്രസിഡന്റ് പി.പി.എം. അഷ്‌റഫ് സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം.എൻ. മുഹമ്മദ് കോയ അധ്യക്ഷനായി. ശിഹാബ് കാവഞ്ചേരി സെമിനാറിൽ ക്ലാസെടുത്തു.സെക്രട്ടറി വി. മുഹമ്മദ് ഉണ്ണി ഹാജി, കൊമേഴ്‌സ് വകുപ്പ് തലവൻ സി.കെ. ജൂബി, രാജേഷ് കണ്ണൻ, ടി.പി. സജ്‌ന, കൊമേഴ്‌സ് അസോസിയേഷൻ ചെയർമാൻ സുഹൈൽ, കൺവീനർ പി.പി. അബ്ദുൽ അസീം തുടങ്ങിയവർ പ്രസംഗിച്ചു.