എരമംഗലം : ‘വേണ്ട ലഹരിയും ഹിംസയും’ എന്ന സന്ദേശവുമായി ഡിവൈഎഫ്ഐ വീട്ടുമുറ്റസദസ്സുകൾ സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തിയും ജാഗ്രതാസമിതികൾ രൂപവത്കരിച്ചും കൂടുതൽ ജനകീയമാക്കുന്നു. ഡിവൈഎഫ്ഐ പഴഞ്ഞിയിൽ നടത്തിയ വീട്ടുമുറ്റസദസ്സ് സിപിഎം പൊന്നാനി ഏരിയാ കമ്മിറ്റിയംഗം റിയാസ് പഴഞ്ഞി ഉദ്‌ഘാടനം ചെയ്തു. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തംഗം സബിത പുന്നക്കൽ അധ്യക്ഷയായി.
ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് സി.പി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. എരമംഗലം മേഖലാ സെക്രട്ടറി ബക്കർ ഫാസി, റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശൻ മഞ്ചേരി, അഷ്ബിൻ, നാരായണൻ എന്നിവർ പ്രസംഗിച്ചു.