എടപ്പാൾ : വട്ടംകുളം കവുപ്ര ശ്രീ വിവേകാനന്ദ വിദ്യാനികേതൻ 23-ാം വാർഷികാഘോഷം ഗാല ചാനൽ താരം വി.എസ്. കൃഷ്ണ ഉദ്ഘാടനം ചെയ്തു.വിദ്യാലയം വൈസ് പ്രസിഡന്റ് എം. നടരാജൻ അധ്യക്ഷനായി. ഗുരുവായൂർ മുൻ മേൽശാന്തി കെ.എം. നാരായണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി. അഡ്വ. ശങ്കു ടി. ദാസ്, ടി. ദിലീപ്, എം.എൻ. പത്മ, പ്രഥമാധ്യാപകൻ വി.ടി. ബാലചന്ദ്രൻ, പൊന്നാനി സങ്കുൽ സംയോജകൻ കെ. ഗിരീഷ് കുമാർ, എം. വിജയകുമാർ, അമൃത, അനാമിക, ഭാഗീരഥി എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.