ചങ്ങരംകുളം : ആലങ്കോട് മാമാണിപ്പടിയിലെ എകെജി സാംസ്കാരികകേന്ദ്രം ആൻഡ് വായനശാല ആലങ്കോടിന്റെ സാംസ്കാരിക വളർച്ചയ്ക്ക് വിത്തിട്ട വായനശാലയാണ്. 1989-ലാണ് തുടക്കം. ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം അതിന്റെ 36-ാം വയസ്സിലേക്ക് കാലെടുത്തു വെയ്ക്കുകയാണ്.വെറുമൊരു വായനശാലയെന്നതിലുപരി വൈവിധ്യമാർന്ന സാംസ്കാരികപരിപാടികളുടെ കേന്ദ്രംകൂടിയാണിത്.

വായനദിനം, എഴുത്തുകാരുടെ അനുസ്മരണം, സൗജന്യ പിഎസ്സി പരിശീലനം, എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.കലകൾകൊണ്ട് സമ്പന്നമായ ആലങ്കോട്ട് കലകളെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളിൽ ശാസ്ത്രബോധവും സാമൂഹികബോധവും വളർത്തുന്നതിനും വർഷങ്ങളായി ഇടപെടുന്നുണ്ട് ഇവർ. വായനശാലയിൽ 2,520 അധികം പുസ്തകങ്ങൾ ഉണ്ട്. ഇപ്പോഴത്തെ വായനശാലാ ഭാരവാഹികൾ ടി.പി. രതീഷ് (സെക്ര.), ഐ.വി. രമേഷ് (ജോ: സെക്ര). സുനിത സുരേന്ദ്രൻ ( പ്രസി,), സി.പി. പ്രബീഷ് (വൈ. പ്രസി.) എന്നിവരാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *