പെരുമ്പടപ്പ്: വഖഫ് ഭേദഗതി ബില്ല് മുസ്‌ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണെന്നും മോദി ഗവൺമെൻ്റ് ചുട്ടെടുത്ത എൻ.ആർ.സി, സി.എ.എ കരിനിയമങ്ങളുടെ തുടർച്ചയിൽ, സ്വത്തുക്കൾ അപഹരിച്ച് മുസ്‌ലീങ്ങളെ പുറന്തള്ളാനുള്ള നീചപദ്ധതിയാണിതെന്നും എസ്.ഐ.ഒ ജില്ലാ സമിതി അംഗം ആഷിഖ് നിസാർ അഭിപ്രായപ്പെട്ടു. ‘കേന്ദ്ര വഖഫ് ബിൽ: മുസ്‌ലിം വംശഹത്യയുടെ തുടർച്ച’ എന്ന് തലക്കെട്ടിൽ എസ്.ഐ.ഒ മാറഞ്ചേരി – പെരുമ്പടപ്പ് ഏരിയകൾ സംയുക്തമായി നടത്തിയ പ്രതിഷേധ പരിപാടിയിൽ വഖഫ് ഭേദഗതി ബിൽ കത്തിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ.ഒ പെരുമ്പടപ്പ് ഏരിയ പ്രസിഡന്റ് ഹസിൻ ഷാൻ, മാറഞ്ചേരി ഏരിയ പ്രസിഡൻറ് നൗഷിർ അലി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.