കുറ്റിപ്പുറം : ഹയർസെക്കൻഡറി മേഖലയിലെ അധ്യാപകരുടെ ജോലി സുരക്ഷയേയും സേവന വേതന വ്യവസ്ഥകളേയും പ്രതികൂലമായി ബാധിക്കുന്ന നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മൂല്യനിർണയ ക്യാമ്പിൽ എഫ്എച്ച്എസ്ടിഎ പ്രതിഷേധസംഗമം നടത്തി. ജില്ലാ പ്രസിഡന്റ്പി.ഇഫ്ത്തിഖാറുദ്ദീൻ ഉദ്‌ഘാടനം ചെയ്തു. വി.കെ. രഞ്ജിത് അധ്യക്ഷത വഹിച്ചു. ഡോ. എംപി ഷാഹുൽ ഹമീദ്, കെ. ശ്രീകാന്ത്, ശബരീഷ്, ഡോ. അജിത്കുമാർ, ഡോ. എ.സി പ്രവീൺ, ത്വയ്യിബ് സാലിഹ്, എം.പി. ഹംസ, ഇബ്രാഹിം, ഒ. ഹമീദ്, ബുഷ്‌റ റഹീം, അഫീല, ലീമ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.