ചങ്ങരംകുളം : ചാലിശേരി സോക്കർ അസോസിയേഷൻ ഒരുക്കുന്ന മൂന്നാമത് അഖിലേന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ മേളക്ക് ചാലിശ്ശേരിയില്‍ തുടക്കമായി.വേങ്ങാട്ടൂർ മന നാരായണൻ നമ്പൂതിരിപ്പാട് ഫുട്ബോള്‍ മേള ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ കൺവീനർ എം.എം അഹമ്മദുണ്ണി പതാക ഉയർത്തി.സംഘാടക സമിതി ചെയർമാൻ വി.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി.ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ.കുഞ്ഞുണ്ണി ,പഞ്ചായത്തംഗങ്ങളായ ഹുസൈൻ പുളിയഞ്ഞാലിൽ ,പിവി രജീഷ് കുമാർ,വിഎസ് ശിവാസ് , സഹയാത്ര സെക്രട്ടറി വാസുണ്ണി പട്ടാഴി,യൂസഫ് പണിക്കവീട്ടിൽ,കോർഡിനേറ്റർ ടികെ സുനിൽ കുമാർ ,ട്രഷറർ ജ്യോതിദേവ് എന്നിവർ സംസാരിച്ചു.
വിശ്ഷിടാതിഥികൾ ടീമംഗങ്ങളെ പരിചയപ്പെട്ടു.രാത്രി മെയിൻ റോഡ് മുതല്‍ സെൻ്റർ വരെ വിളംബര ഘോഷയാത്രയും ഉദ്ഘാടനത്തിൻ്റ ഭാഗമായി ഫേൻസി വെടിക്കെട്ടും നടന്നു.ഉദ്ഘാടന മൽസരത്തിൻ്റെ ആദ്യ പകുതിയിൽ രണ്ട് ഗോളടിച്ച് മുന്നിട്ട് നിന്ന ലിൻഷമണ്ണാർക്കാടിനെതിരെ ഹണ്ടേഴ്സ് കൂത്ത്പറമ്പ് ഒരു ഗോൾ തിരിച്ചടിച്ചു. വാശിയേറിയ കളിയിൽ ലിൻഷ മണ്ണാർക്കാട് വിജയിച്ചു.ഫുട്ബോള്‍ മേളയുടെ ആദ്യദിനത്തില്‍ മത്സരം കാണുവാൻ ആയിരങ്ങളാണ് സ്റ്റേഡിയത്തിലെത്തിയത്.