തവനൂർ : ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാനായി അവർ കൂട്ടത്തോടെ നടന്നു. ആരോഗ്യബോധവത്കരണ സന്ദേശങ്ങളെഴുതിയ പ്ലക്കാർഡുകളുമേന്തിയായിരുന്നു നടത്തം.ലോകാരോഗ്യദിനത്തിന്റെ ഭാഗമായി കൂരട ജനകീയാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് മിനി പമ്പയിൻ കൂട്ടനടത്തം സംഘടിപ്പിച്ചത്. ജനപ്രതിനിധികൾ, ആരോഗ്യ-ആശ-അങ്കണവാടി-കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, ജനകീയാരോഗ്യസമിതി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

‘കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രിതന്നെ തിരഞ്ഞെടുക്കാം’ എന്ന സന്ദേശംകൂടി ഉയർത്തിയായിരുന്നു പരിപാടി. അമ്മയും കുഞ്ഞും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണവും നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ കൂട്ടനടത്തം ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. എ. ജുൽന, സി.എച്ച്. മുഹമ്മദ്, എം. ആമിനക്കുട്ടി, രാജേഷ് പ്രശാന്തിയിൽ, ബെറ്റ്‌സി ഗോപാൽ, എം. രശ്മി, മുല്ലപ്പിള്ളി ബാലചന്ദ്രൻ, ചാത്തപ്പൻ, കെ. ബിന്ദു, എം.വി. ഷീല എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *