കുറ്റിപ്പുറം : കൈമ അരിക്ക് വില കുത്തനെ ഉയരുന്നു. നിലവിൽ കിലോയ്ക്ക് 20 രൂപ മുതൽക്കാണ് വില കൂടിയിരിക്കുന്നത്. പെരുന്നാൾ മുതലാണ് വിലവർധന ആരംഭിച്ചത്.പ്രമുഖ കമ്പനികളുടെ കൈമ അരി കിലോയ്ക്ക് 95 മുതൽ 120 രൂപവരെയായിരുന്നു വില. ഇപ്പോഴത് 140 രൂപവരെയായി. പ്രമുഖ കമ്പനികൾ ഇനിയും വില വർധിപ്പിക്കാനുള്ള നീക്കത്തിലുമാണ്.കേന്ദ്രസർക്കാർ കൈമ അരിക്ക് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി ഉപരോധം പിൻവലിച്ചതും കൈമ അരിയുടെ പ്രധാന ഉത്പാദനസംസ്ഥാനമായ പശ്ചിമബംഗാളിൽ വിളവെടുപ്പ് സീസണായ ഡിസംബറിലുണ്ടായ കൃഷിനാശവുമാണ് കൈമ അരിക്ക് ക്ഷാമം നേരിടാൻ കാരണമെന്നാണ് വിതരണക്കാർ പറയുന്നത്.
കൈമ അരിയുടെ വിലവർധന ഏറ്റവും കൂടുതൽ ബാധിക്കുന്നത് ബിരിയാണിക്കും നെയ്ച്ചോറിനും കൈമ അരി കൂടുതൽ ഉപയോഗിക്കുന്ന കേരളത്തെയാണ്.കൈമ അരിയുടെ വില വർധിച്ചുകൊണ്ടിരിക്കുന്നത് കാറ്ററിങ് മേഖലയിൽ വലിയ സാമ്പത്തികപ്രതിസന്ധിയാണ് സൃഷ്ടിക്കുക. വിലവർധന കാറ്ററിങ് മേഖലയ്ക്ക് താങ്ങാവുന്നതിനുമപ്പുറമാണ്;ഷാജി കുക്ക് മാസ്റ്റേഴ്സ്, കേരള കാറ്ററേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്