Breaking
Wed. Apr 16th, 2025

തിരൂർ : കടലിനെയും കടലോരത്തേയും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ ശുചിത്വസാഗരം സുന്ദരതീരം പരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വെട്ടം ഗ്രാമപ്പഞ്ചായത്തിലെ ആശാൻപടി മുതൽ ആലിൻചുവട് വരെ കടലോരം ശുചീകരിച്ചു.വാക്കാട് ലാൻഡിങ് സെൻററിൽ നടത്തിയ ഏകദിന പ്ലാസ്റ്റിക് നിർമാർജന യജ്ഞം കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ഹരിത കർമ സേന, എം.എൻ.ആർ.ഇ.ജി.എസ്. ആശ വർക്കർമാർ, ആരോഗ്യ വകുപ്പ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്, മലയാള സർവകലാശാല എൻഎസ്എസ് വൊളൻറിയർമാർ, അലിഗഢ്‌ ക്യാംപസ് വൊളൻറിയർമാർ, സി.എച്ച്. സെൻറർ, യുവജന വായനശാല ഗ്രന്ഥാലയം, യൂണിറ്റി സർവീസ് മൂവ്മെൻറ്, മിസ്ക് പുത്തനത്താണി, സാഫ് പ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ, പ്രദേശവാസികൾ, ക്ലബ്ബുകൾ, രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകൾ എന്നിവർ പങ്കെടുത്തു.

പഞ്ചായത്തംഗങ്ങളായ സി.എം. ഇർഫാന, എൻ. ഷിജു, കെ. സൈനുദ്ദീൻ, ടി.പി.ഫാറൂക്ക്, കെ. റിയാസ് ബാബു, ഫിഷറീസ് എക്‌സ്റ്റൻഷൻ ഓഫീസർ വൈശാഖ്, ഫിഷറീസ് ഓഫീസർ അനഘ, ഓഫീസ് അറ്റൻഡന്റ്‌ അബ്ദുൾ ജബ്ബാർ, സാഫ് മിഷൻ കോഡിനറ്റർ ഹിബിൻ, പ്രമോട്ടർമാരായ നസൂബിയ, ഷഫീർ, ഷംസീർ എന്നിവർ നേതൃത്വംനൽകി.

താനൂർ : ഫിഷറീസ് വകുപ്പിന്റെ ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി താനൂർ തൂവൽതീരം മുതൽ അഞ്ചുടി വരെയുള്ള തീരത്ത് എട്ട് കേന്ദ്രങ്ങളിലായി ഏകദിന പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞം സംഘടിപ്പിച്ചു.താനൂർ നഗരസഭാധ്യക്ഷൻ റഷീദ് മോര്യ ഉദ്ഘാടനംചെയ്തു. ജനപ്രതിനിധികൾ, ഹരിത കർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ, ആശ പ്രവർത്തകർ, ആരോഗ്യവകുപ്പ് ജീവനക്കാർ, സ്കൗട്ട്സ്‌ ആൻഡ് ഗൈഡ്സ്, എൻഎസ്എസ്, ട്രോമാകെയർ, സാഫ്, ക്ലബ്ബുകൾ തുടങ്ങിയവർ പ്രവർത്തനത്തിൽ പങ്കാളികളായി.

Related Post

Leave a Reply

Your email address will not be published. Required fields are marked *