Breaking
Thu. Apr 17th, 2025

സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന ആശാവര്‍ക്കേഴ്‌സിന്റെ സമരം 65ാം ദിവസത്തിലേക്ക്. മന്ത്രി വി. ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും സര്‍ക്കാര്‍തല ഇടപെടല്‍ ഉണ്ടാകാത്തതിനാല്‍ സമരം വ്യാപിപ്പിക്കാന്‍ സമരസമിതി. സെക്രട്ടേറിയറ്റിന് മുന്നിലെ വനിത CPO റാങ്ക് ഹോള്‍ഡേഴ്‌സിന്റെ അനിശ്ചിതകാല നിരാഹാര സമരവും രണ്ടാഴ്ചയിലേക്ക് കടക്കുന്നു. നാളത്തെ മന്ത്രിസഭാ യോഗത്തില്‍ അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ.

ആശമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇടപെടല്‍ ഉറപ്പുനല്‍കിയ മന്ത്രി വി. ശിവന്‍കുട്ടി പിന്നീട് സമരത്തെ തള്ളിപ്പറഞ്ഞു. ഇതോടെ പ്രശ്‌നപരിഹാരം നീളുകയാണ്. മുഖ്യമന്ത്രിയുമായി ചര്‍ച്ച ഉണ്ടാകുമെന്നാണ് ഇപ്പോഴും സമരക്കാരുടെ പ്രതീക്ഷ. അതിനിടെ സമരം വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം, സര്‍ക്കാര്‍തല ഇടപെടല്‍ ഉണ്ടായിട്ടില്ല.

ഇതോടെ പ്രശ്‌നപരിഹാരം നീളുകയാണ്. മുഖ്യമന്ത്രിയുമായി ചര്‍ച്ച ഉണ്ടാകുമെന്നാണ് ഇപ്പോഴും സമരക്കാരുടെ പ്രതീക്ഷ. അതിനിടെ സമരം വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. ഓണറേറിയം വര്‍ധന പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ ഈ മാസം 21ന് സമരവേദിയില്‍ ആദരിക്കും. അനിശ്ചിതകാല നിരാഹാര സമരം 27ാം ദിവസവും തുടരുകയാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *