തിരൂർ : ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരൂർ, താനാളൂർ ഏരിയാകൾ സംയുക്തമായി വഖഫ് നിയമഭേദഗതിക്കെതിരായി തിരൂർ ബസ്‌സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധറാലിയും സംഗമവും നടത്തി. അൽജാമിഅ അവസാനവർഷ വിദ്യാർഥിനി, ഫാത്തിമ സഹ്‌റ, താനാളൂർ ഏരിയാസമിതി അംഗം അസ്രിയാ, തിരൂർ ഏരിയ സമിതി അംഗം ഫർഹാന തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ സഫ്‌വാന, അസി. കൺവീനർ ഷഹീൻ, ഏരിയ സെക്രട്ടറി നൗറീൻ, അഫ്‌ലിയ, റിഷ എന്നിവർ പരിപാടിക്ക് നേതൃത്വംനൽകി.