തവനൂർ : അയങ്കലം ആറുകണ്ടത്തിൽ മുഹമ്മദ് ഹാജി സ്‌മാരക വായനശാലയിൽ ‘തവനൂർ ദേശപ്പെരുമ’ എന്ന വിഷയത്തിൽ ചർച്ച നടന്നു. വായനശാല സംഘടിപ്പിക്കാറുള്ള പ്രതിമാസ സംവാദത്തിന്റെ ഭാഗമായാണ് ചർച്ച നടന്നത്. ഗൗരി മനോജ് വിഷയാവതരണം നടത്തി. പി. സുധാകരൻ അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ മണികണ്ഠദാസ്, സുരേന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, അൻസിഫ് എന്നിവർ പ്രസംഗിച്ചു.