തവനൂർ : ഭാരതീയ ജനതാ പാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം ആഘോഷിച്ചു. തവനൂർ പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ അംബേദ്കർ ജയന്തി ആഘോഷം നടന്നു.ബിജെപി കൂരട ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ബിജെപി തവനൂർ മണ്ഡലം വൈസ് പ്രസിഡന്റ് ലിജ ഹരിദാസ് ഉദ്ഘാടനംചെയ്തു. കെ. സുരേഷ് അധ്യക്ഷതവഹിച്ചു. കെ.പി. രവിചന്ദ്രൻ, ശ്രീനിവാസൻ മദിരശ്ശേരി, കെ. ഹരിദാസൻ, ടി.പി. പ്രഷീജ് എന്നിവർ പ്രസംഗിച്ചു.