താനൂർ : നടക്കാവിൽ മോട്ടോർസൈക്കിളും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് വാഹനാപകടം.ബുധനാഴ്ച രാവിലെ 10.45-നാണ് അപകടം നടന്നത്. മൂലക്കൽ ഭാഗത്തുനിന്ന് വന്ന മോട്ടോർ സൈക്കിളും താനൂർ ഭാഗത്തുനിന്ന് വന്ന മിനി ലോറിയും തമ്മിൽ ഇടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന കെ. പുരം സ്വദേശി പാക്കിയാരകത്ത് അൻവറിന് (35) തലയ്ക്കും കാലിനും പരിക്കേറ്റു. യുവാവിനെ കോട്ടയ്ക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.