തിരുനാവായ : പത്തുനാൾ നീളുന്ന നാവാമുകുന്ദ ക്ഷേത്രോത്സവത്തിലെ പ്രധാന ചടങ്ങായ പള്ളിവേട്ട തിങ്കളാഴ്ച രാത്രി 8.30-ന് നടക്കും.ചൊവ്വാഴ്ച നാവാമുകുന്ദന്റെ ആറാട്ട് ക്ഷേത്രക്കടവിൽ നടക്കും. വിശേഷാൽ പൂജകളും നടക്കും. ബുധനാഴ്ച തിരുവാതിരസംഘങ്ങളുടെയും മാതൃസമിതികളുടെയും നേതൃത്വത്തിൽ പതിനഞ്ചോളം തിരുവാതിരക്കളിയാണ് ക്ഷേത്രാങ്കണത്തിൽ നടന്നത്.
ഉത്സവത്തിൽ ഇന്ന്
8.30-രാവിലത്തെ ശീവേലി, 11.30-ഉച്ചപ്പൂജ, 12.00-പ്രസാദ ഊട്ട്, 3.30-ചാക്യാർകൂത്ത്, 5.00-കാഴ്‌ചശീവേലി, 6.45 -ദീപാരാധന, ചുറ്റുവിളക്ക് തെളിക്കൽ, 7.00-സേവ (നാദസ്വരം), 7.30-പാഠകം, 8.00-തായമ്പക (ഗിരീഷ് ആലങ്കോട്), തുടർന്ന് കേളി, കൊമ്പുപറ്റ്, കുഴൽപറ്റ്, വിളക്കെഴുന്നള്ളിപ്പ്.
പുറത്തെ വേദിയിൽ
രാവിലെ 8.00-ഭക്തിഗാനമേള (ഭദ്രകം മ്യൂസിക്കൽ ബാൻഡ്, തൃക്കണ്ടിയൂർ), 10.00- ഓട്ടൻതുള്ളൽ, 11.30-തിരുവാതിരക്കളി (തൃക്കോവിൽ മാതൃസമിതി, എടപ്പാൾ) 11.45-തിരുവാതിരക്കളി (നൂപുരം തിരുവാതിരസംഘം, അജിതപ്പടി), 12.00 -ക്ലാസിക്കൽ ഡാൻസ് (ഉണ്ണിമായ, വിദ്യ മാണിയംകാട്), 12.15-കൈക്കൊട്ടിക്കളി (നൂപുരം തിരുവാതിരസംഘം, അജിതപ്പടി), 12.30-നൃത്തനൃത്യങ്ങൾ (സരസ്വതി സ്‌കൂൾ ഓഫ് ഡാൻസ്, നന്നമ്പ്ര), 12.45-സംഘനൃത്തം (ആദിത്യ, ഹിമ), 5.30-തിരുവാതിരക്കളി (എൻഎസ്എസ് കരയോഗം, ചമ്രവട്ടം), 5.45-മോഹിനിയാട്ടം (അപർണ സുരേഷ് ), 6.00-സെമി ക്ലാസിക്കൽ ഡാൻസ് (അനേയ മുരളി തേഞ്ഞിപ്പലം), 6.10 -ക്ലാസിക്കൽ ഡാൻസ് (അശ്വതി ഗിരീഷ്, ശ്രീലക്ഷ്‌മി ഗിരീഷ്), 6.25 -നൃത്തനൃത്യങ്ങൾ (ദീപാഞ്ജലി നൃത്തവിദ്യാലയം ആതവനാട്), 8.00 -സെമി ക്ലാസിക്കൽ ഡാൻസ് (ആര്യ ഷിനോയ് ബേപ്പൂർ), 8.15-വിവിധ പരിപാടികൾ (നാവാമുകുന്ദ റെസിഡെൻസ് അസോസിയേഷൻ), 9.30-നാടകം (സ്നേഹം തേടും മനസ്സ്, അനന്താവൂർ കലാസാംസ്‌കാരിക വേദി).