ചങ്ങരംകുളം : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ പദയാത്രയ്ക്ക് മാറഞ്ചേരിയിൽ നൽകുന്ന മണ്ഡലം സ്വീകരണവും പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിനുവേണ്ടി ആലങ്കോട് പഞ്ചായത്തിൽ സ്വാഗതസംഘം രൂപവത്കരിച്ചു.സംസ്ഥാന ജാഥയുടെ പ്രചാരണത്തോടനുബന്ധിച്ച് ആലങ്കോട് പഞ്ചായത്തിൽ വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് ഇ.വി. മുജീബ് കോക്കൂരിന്റെ നേതൃത്വത്തിൽ 27-ന് പദയാത്ര നടത്തും.വളയംകുളത്തുനിന്ന് ആരംഭിക്കുന്ന പദയാത്രയ്ക്ക് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണംനൽകും.സ്വാഗതസംഘം രൂപവത്കരണയോഗം പൊന്നാനി മണ്ഡലം പ്രസിഡന്റ് പി. മുഹമ്മദ് പൊന്നാനി ഉദ്ഘാടനംചെയ്തു.മുജീബ് കോക്കൂർ അധ്യക്ഷതവഹിച്ചു. പി. ഇസ്‌മായിൽ, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, സലിം പുത്തൻപുരയ്ക്കൽ, റുക്‌സാന ഇർഷാദ്, സി.പി. ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.