പൊന്നാനി : നൈതൽ ഉത്സവത്തിന്റെ മൂന്നാംപതിപ്പിന് വർണാഭമായ തുടക്കം. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ നൂറ്റിയൊന്ന് വാദ്യകലാ കാരന്മാർ അണിനിരന്ന ചെണ്ടമേളത്തോടെയാണ് മൂന്നുനാൾ നീണ്ടുനിൽക്കുന്ന സാംസ്കാരിക-സാഹിത്യോത്സവത്തിന് തുടക്കമായത്.ആദ്യദിവസം അഞ്ച് സെമിനാർ സെഷനുകളും സ്കൂൾ വിദ്യാർഥികളുടെ ഏകദിന ക്യാമ്പും നടന്നു.എം. സ്വരാജ്, മന്ത്രി എം.ബി. രാജേഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽ, എഴുത്തുകാരൻ രാജീവ് രാമചന്ദ്രൻ, ഫുട്ബോൾ താരം അനസ് എടത്തൊടിക, സൂപ്പർ സ്റ്റുഡിയോ അഷ്‌റഫ്, പുരുഷോത്തമൻ, എം.എം. ജാഫർ ഖാൻ, സുബൈർ വാഴക്കാട്, നൂറ അയൂബ്, അൻസാരി കോഡൂർ, രാജീവ് രാമചന്ദ്രൻ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്തു.
കെ.കെ. ഷാഹിന, ധന്യ രാജേന്ദ്രൻ, ലീന രഘുനാഥ്, ജിനോയ് ജോസ്, എ. വിജയരാഘവൻ, സോമി സോളമൻ, റഷീദ ബാനു, അഡ്വ. കെ.എസ്. അരുൺകുമാർ, കെ.എം. ഇമ്പിച്ചിക്കോയ എന്നിവർ വിവിധ സെമിനാർ സെഷനുകളിൽ പങ്കെടുത്തു.ബീക്കൺ അവാർഡ് നേടിയ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധുവിനെ കെ.കെ. ശൈലജ ആദരിച്ചു.വിജു നായരങ്ങാടി എഴുതിയ ‘മനുഷ്യകഥാനുഗാനം’ എന്ന പുസ്തകം സുനിൽ പി ഇളയിടം ഇ. ജയകൃഷ്ണന് നൽകി പ്രകാശനംചെയ്തു. അജിത് കൊളാടി, കെ.ടി. സതീശൻ, എം.എസ്. അജിത്, സ്റ്റാലിൻ ദാസ്, ഹരി ആനന്ദകുമാർ, ഇബ്രാഹിം പൊന്നാനി എന്നിവർ സംസാരിച്ചു. ‘പൊന്നാനിക്കളരിയിലെ എംടി കാലം’ എന്ന വിഷയത്തിൽ നടന്ന സെഷനിൽ സി. രാധാകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ, വി, മോഹനകൃഷ്ണൻ എന്നിവർ പങ്കെടുത്തു.