തിരുനാവായ : പത്തു നാൾ നീളുന്ന നാവാമുകുന്ദ ക്ഷേത്രോത്സവത്തിന് സമാപനമായുള്ള നാവാമുകുന്ദന്റെ ആറാട്ട് ക്ഷേത്രക്കടവിൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമുതൽ നടക്കും.വ്യാഴാഴ്ച ഉത്സവത്തിന്റെ ഭാഗമായി തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ, കൈകൊട്ടിക്കളി, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം എന്നിവ നടന്നു. അനന്താവൂർ കലാ സാംസ്കാരികവേദിയുടെ ‘സ്നേഹം തേടും മനസ്സ്’ നാടകവുമുണ്ടായി. ഇലത്താള കലാകാരൻ കുറ്റീരി ശിവശങ്കരൻ നായരെ ഉത്സവവേദിയിൽ ആദരിച്ചു. തിരുനാവായ ശങ്കരമാരാർ ഉപഹാരം നൽകി. എക്സിക്യുട്ടീവ് ഓഫീസർ കെ. പരമേശ്വരൻ ആതവനാട്, ക്ഷേത്രം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *