ചങ്ങരംകുളം : 2023-ലെ മികച്ച ടെലിവിഷൻ ലേഖനത്തിനുള്ള സംസ്ഥാന അവാർഡ്, കേരളത്തിലെ മികച്ച ഫിലിം സൊസൈറ്റി പ്രവർത്തകനുള്ള അവാർഡ് എന്നിവ നേടിയ കാണി ഫിലിം സൊസൈറ്റി സെക്രട്ടറി ഡോ. വി. മോഹനകൃഷ്ണനെ കാണി ഫിലിം സൊസൈറ്റി പ്രവർത്തകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ആദരിച്ചു. കാണി ഫിലിം സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങ് പി. നന്ദകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. പി. മുഹമ്മദ് കുട്ടി അധ്യക്ഷനായി. അനുശ്രീ നാരായണനും ഉമാശങ്കറും സോപാനസംഗീതം അവതരിപ്പിച്ചു. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ, തൃശ്ശൂർ ചലച്ചിത്രകേന്ദ്രം-ഐഎഫ്എഫ്ടി തുടങ്ങിയവയുടെ ഡയറക്ടർ ചെറിയാൻ ജോസഫ്, ആലങ്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. ഷഹീർ, കെ.കെ. ലക്ഷ്മണൻ, ജയരാജ് മൂക്കുതല, കാണി പ്രസിഡന്റ്‌ ജബ്ബാർ ആലങ്കോട്, പ്രോഗ്രാം കൺവീനർ സോമൻ ചെമ്പ്രേത്ത്, പി.ബി. ഷീല തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പ്രസാദ് പൊന്നാനി അവതരിപ്പിച്ച ഗസൽസന്ധ്യ അരങ്ങേറി.

Related Post

Leave a Reply

Your email address will not be published. Required fields are marked *