തിരൂർ : നഗരസഭാ സ്റ്റേഡിയത്തെ തകർക്കാൻ യുഡിഎഫ് ഭരണസമിതി ശ്രമിക്കുന്നെന്നാരോപിച്ച് എൽഡിഎഫ് പ്രവർത്തകർ സ്റ്റേഡിയം സംരക്ഷണശൃംഖലയൊരുക്കി. തിരൂർ റിങ് റോഡ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം താഴെ പാലം സ്റ്റേഡിയത്തിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം നഗരസഭാ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എസ്. ഗിരീഷ് ഉദ്ഘാടനം ചെയ്തു. വി. നന്ദൻ അധ്യക്ഷനായി. ടി. ദിനേശ് കുമാർ, എ.പി. മുസ്തഫ, എം. ആസാദ്, കെ. കൃഷ്ണൻ നായർ, അനിത കല്ലേരി, പി.പി. ലക്ഷ്മണൻ, കെ. യൂസഫ് എന്നിവർ പ്രസംഗിച്ചു.