Breaking
Thu. Jul 2nd, 2026

ചങ്ങരംകുളം : എംജിഎം മർക്കസുദ്ദഅവ ചങ്ങരംകുളം സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി കഴിഞ്ഞ പെൺകുട്ടികളിൽ ധാർമികമൂല്യങ്ങൾ ബോധ്യപ്പെടുത്താനുള്ള നാലുദിവസം നീണ്ട മോറൽ ഹട്ട് പരിപാടി സംഘടിപ്പിച്ചു.വിവിധ സെഷനുകളിൽ ഹിശാം യൂണിവേഴ്സിറ്റി, അബ്സം പുളിക്കൽ, തമിം ഫാറൂഖി, ഫഹിം പുളിക്കൽ, റുഫൈഹ തിരൂരങ്ങാടി, നുബ്‌ല അബ്ബാസ്, നദീർ പൊന്നാനി എന്നിവർ സംവദിച്ചു.സമാപന സെഷനിൽ പി.പി. ഖാലിദ്, നജീർ അഹമ്മദ്, നുസൈബ കുമരനല്ലൂർ, ഐഷ അഹമ്മദ്, സന മജീദ് പ്രസംഗിച്ചു. വിവിധ കലാസൃഷ്ടികൾക്കുള്ള സമ്മാന വിതരണം വി.വി. മൊയ്തുട്ടി നിർവഹിച്ചു. പി.ഐ. റാഫിദ, സബീന, സീനത്ത്, എം.കെ. റംല, റജീന മുജീബ്, സൈറാബാനു തുടങ്ങിയവർ നേതൃത്വംനൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *