പൊന്നാനി : ദീപാവലിയോടനുബന്ധിച്ച് മൂന്നു ദിവസമായി നടന്ന കുറ്റിക്കാട് കണ്ണപ്പിൽ വാണിഭം സമാപിച്ചു. പാലക്കാട്, തമിഴ്നാട് മലയോര മേഖലകളിൽ നിന്നെത്തിയ കാർഷിക ഉത്‌പന്നങ്ങൾ, വിവിധയിനം ഫലവൃക്ഷത്തൈകൾ, ചെടികൾ, മുളയുത്‌പന്നങ്ങൾ, കിഴങ്ങു വർഗങ്ങൾ, മൺപാത്രങ്ങൾ തുടങ്ങി ഒട്ടേറെ വസ്തുക്കൾ വിൽപ്പനയ്ക്ക് എത്തിയിരുന്നു.
മൂന്നു നാൾ മഴ ഒഴിഞ്ഞുനിന്നത് കർഷകർക്കും സാധനങ്ങൾ വാങ്ങാൻ എത്തിയവർക്കും വലിയ ആശ്വാസമായി.