തവനൂർ : ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി കൂരട ജനകീയാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കച്ചേരിപ്പറമ്പ് മദ്രസയിൽ ആരോഗ്യ ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. ‘മലമ്പനിയും പ്രതിരോധവും’ എന്ന വിഷയത്തിൽ നടന്ന ക്ലാസിന് ആരോഗ്യപ്രവർത്തകൻ രാജേഷ് പ്രശാന്തിയിൽ നേതൃത്വംനൽകി. എം. രശ്മി, പി. ഗീത, എൻ. സാജിത എന്നിവർ പ്രസംഗിച്ചു.