എടപ്പാൾ : ലാഭം വാഗ്ദാനം ചെയ്ത് ജൂവലറിയിലേക്ക് നിക്ഷേപം സ്വീകരിച്ചശേഷം തട്ടിപ്പ് നടത്തിയ സംഭവത്തിലുൾപ്പെട്ട ദീമ ജൂവലറിയിൽ ചങ്ങരംകുളം പോലീസ് പരിശോധന നടത്തി.കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളുമായാണ് ഇൻസ്‌പെക്ടർ എസ്. ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.ജൂവലറിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിൽനിന്നായി 50 കോടിയോളം രൂപ വാങ്ങിയശേഷം ലാഭവും വാങ്ങിയ പണവും തിരിച്ചുനൽകാതായതോടെയാണ് പണം കൊടുത്തവർ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ ആറുപേർക്കെതിരേ കേസെടുത്ത പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടുപേർ വിദേശത്തേക്ക് കടന്നതായാണ് സൂചന. ജൂവലറി തുറന്ന് ഉള്ളിലുള്ള വസ്തുക്കൾ പോലീസ് പരിശോധിച്ചു. സ്വർണാഭരണങ്ങളൊന്നും ജൂവലറിയിലുണ്ടായിരുന്നില്ല. കുറച്ച് വെള്ളി ആഭരണങ്ങൾ കണ്ടെത്തി.