എടപ്പാൾ : തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും കൂലി വർധിപ്പിക്കണമെന്നും തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എടപ്പാൾ തപാൽ ഓഫീസിനു മുൻപിൽ നടത്തിയ ധർണ ആവശ്യപ്പെട്ടു.ആപ്ലിക്കേഷനിലൂടെ തൊഴിലാളികളെ പീഡിപ്പിക്കുന്നതവസാനിപ്പിക്കുക, തൊഴിലിടങ്ങളിൽ സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കുക, തൊഴിൽദിനം വർധിപ്പിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.യൂണിയൻ ജില്ലാ ജോ. സെക്രട്ടറി കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി.വി. ലീല അധ്യക്ഷത വഹിച്ചു.സി.വി. സുബൈദ, അഡ്വ. കെ. വിജയൻ, ടി.കെ. സൂരജ്, കല്ലാട്ടയിൽ വേലായുധൻ, എൻ. ഷീജ, സി.പി. മണി, പി.വി. ദ്വാരകനാഥൻ എന്നിവർ പ്രസംഗിച്ചു.