പൊന്നാനി : രാജ്യത്തിന്റെ ഐക്യവും സമാധാനവും തകർക്കുന്ന തീവ്രവാദ ശക്തികൾക്കെതിരേ നമ്മൾ ഒറ്റക്കെട്ടായി പൊരുതണമെന്ന് ഗാന്ധിയനും മുൻ എംപിയുമായ സി. ഹരിദാസ് പറഞ്ഞു. പൊന്നാനി എവി സ്കൂളിലെ ഗാന്ധി പ്രതിമയ്ക്കു മുൻപിൽ സംസ്കാര സാഹിതി നടത്തിയ ‘മാനവിക ചത്വരം’ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചു. സംസ്കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം പ്രസിഡന്റ് ടി.പി. ശബരീഷ്‌കുമാർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഇ.പി. രാജീവ്, എം. അബ്ദുൽ ലത്തീഫ്, മഹേഷ് ബാബു, എം.ടി. ശരീഫ്, ടി. ശ്രീജിത്ത്, പ്രദീപ് കാട്ടിലായിൽ, പി. സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.