എടപ്പാൾ : വഖഫ് ബില്ലിൽ പ്രതിഷേധിച്ച് എടപ്പാൾ ഐസിസി വട്ടംകുളത്ത് നടത്തിയ ഇൻക്വിലാബിന്റെ തമ്പ് പ്രതിഷേധക്കൂട്ടായ്മ സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു.സ്വാഗതസംഘം ചെയർമാൻ അഫ്സൽ ത്വയ്യിബ് അധ്യക്ഷനായി. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി. ജമീല, ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് ജഹാൻ, വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ്, ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫി, ഇ.എസ്. സുകുമാരൻ, കഴുങ്ങിൽ മജീദ്, ഷാജഹാൻ നെല്ലേപ്പാട്ട്, അഡ്വ. എ.എം. രോഹിത്, പത്തിൽ അഷ്റഫ് എന്നിവർ സംസാരിച്ചു.