എടപ്പാൾ : തവനൂർ മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി ഹാജീസ് ഹെൽപ്പിങ് ഹാൻഡ്‌സിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന ക്ലാസും ഹാജിമാർക്ക് യാത്രയയപ്പും നടത്തി. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി ഉദ്ഘാടനംചെയ്തു. എം അബ്ദുല്ലക്കുട്ടി അധ്യക്ഷനായി. സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, മനാഫ് അരീക്കോട്, ഡോ. അബ്ദുൽ വദൂദ് നിസാമി, പി.എ. സലാം, ടി.പി. ഹൈദരലി, എം.വി. അലിക്കുട്ടി.