താനൂർ : മണ്ഡലത്തിൽ സ്വാതന്ത്ര തൊഴിലാളി യൂണിയൻ (എസ്ടിയു) അംഗത്വ കാംപെയ്‌ന് തുടക്കമായി.മുതിർന്ന തൊഴിലാളി ഇ.പി. കുഞ്ഞാവ സാഹിബിന് അംഗത്വം നൽകി മണ്ഡലം പ്രസിഡൻറ് അബിദ് വടക്കയിൽ ഉദ്ഘാടനംചെയ്തു. താനൂരിലെ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് മേയ് ഒന്ന് മുതൽ 31 വരെ അംഗത്വം നൽകാനും അഞ്ചിന് താനൂരിൽ സ്ഥാപക ദിനം ആചരിക്കാനും 20-ന് നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം ഭാരവാഹികളായ സിദ്ദിഖ് താനൂർ, പി.പി. അക്ബർ, വി.പി. അബു, കെ.വി. അലി അക്ബർ, അബ്ദുൾ ബാരി താനാളൂർ തുടങ്ങിയവർ പ്രസംഗിച്ചു.