കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ വലിയ ഇടിവിന് ശേഷം ഇന്ന് നേരിയ തോതിലാണ് താഴ്ന്നിരിക്കുന്നത്. വലിയ വില മുന്നറ്റം കാഴ്ചവച്ച ശേഷമാണ് സ്വര്‍ണവില താഴ്ന്നു വരുന്നത്. ആഭരണം വാങ്ങാനിരുന്നവര്‍ക്കും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും ഇന്ന് നല്ല ദിവസമാണ്.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70040 രൂപയാണ്. ഇന്ന് 160 രൂപ കുറഞ്ഞു.
ഗ്രാമിന് 8755 രൂപയായി താഴ്ന്നു. കഴിഞ്ഞ ദിവസം 1600 രൂപയിലധികം ഒരു പവന് കുറഞ്ഞിരുന്നു. ഇന്നത്തെ ഇടിവ് കൂടി കണക്കാക്കിയാല്‍ രണ്ട് ദിവസത്തിനിടെ 1800 രൂപ കുറഞ്ഞു. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അഡ്വാന്‍സ് ബുക്ക് ചെയ്യാം. ഇതുമായി ബന്ധപ്പെട്ട വില, ഓഫര്‍, പണിക്കൂലി, തിരിച്ചുവില്‍ക്കുമ്പോഴുള്ള കാര്യങ്ങള്‍ തുടങ്ങി എല്ലാം ഉപഭോക്താ വ്ചോദിച്ചറിയണം.
ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7185 രൂപയാണ് വില. ഒരു പവന് 57480 രൂപയാകും. ഈ കാരറ്റില്‍ ഒരു പവന്‍ മാല വാങ്ങുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോള്‍ 63000 രൂപയോളം വരും. അതേസമയം, 22 കാരറ്റ് ആഭരണം വാങ്ങുമ്പോള്‍ പവന് എല്ലാ ചെലവും ചേര്‍ത്ത് 76000 രൂപയ്ക്ക് മുകളില്‍ ചെലവ് വരും. ഈ രണ്ട് പരിശുദ്ധിയിലുള്ള സ്വര്‍ണാഭരണത്തിനുള്ള വ്യത്യാസം ഇതില്‍ നിന്ന് വ്യക്തമാക്കാം.