പൊന്നാനി: അഷ്‌റഫ് എന്ന മലയാളി യുവാവിനെ കർണാടകയിൽ വെച്ചു കൊണ്ട്
ആർ എസ് എസ് കലാപകാരികൾ വെട്ടി കൊന്നതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായിഎസ് ഡി പി ഐ പൊന്നാനി മുനിസിപ്പൽ കമ്മിറ്റി പൊന്നാണിയിൽ പ്രതിഷേധ പ്രകടനം നടത്തി.കർണാടകയിൽ ഇല്ലാത്ത കഥ കെട്ടിചമച്ചുണ്ടാക്കി അഷ്‌റഫ് എന്ന മലയാളി യുവാവിനെആർ എസ് എസ് അക്രമകാരികൾ തല്ലിക്കൊന്നു നമ്മുടെ രാജ്യത്ത് ഇത് നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്, ആയുധമേന്തി നടക്കുവാനും, കൊലകൾ തുടരുവാനും പരിവാർ സേന നേതാക്കൾ ആഹ്വാനം ചെയ്യുമ്പോൾ അവർക്ക് എതിരെ ശബ്ദിക്കുവാൻ നിയമപാലകരോ, സർക്കാരോ ഇല്ലാത്ത ഒരു രാജ്യമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഇന്ത്യ.
ഇതിനെതിരെ ശബ്ദിക്കേണ്ട പ്രതിപക്ഷം പോലും ഒരു ചെറുവിരൽ അനക്കുന്നത് നമുക്ക് കാണാൻ കഴിയുന്നില്ല. എല്ലാവരും ആരെയോ ഭയപ്പെട്ടു ജീവിക്കുന്നത് പോലെയാണ് കാണാൻ കഴിയുന്നത്. ജനാധിപത്യ മതേതര വിശ്വാസികൾ ഇതിനെതിരെ ഒന്നിച്ചിറങ്ങി പ്രതികരിക്കേണ്ട സമയം അധികരിച്ചു പോയെന്നും, ഇനിയും നമ്മൾ ഇതിനെതിരെ പ്രതികരിച്ചില്ല എന്നുണ്ടെങ്കിൽ ഒരുപാട് മനുഷ്യജീവനുകൾ ആർ എസ് എസി ന്റെ കൊലക്കത്തിക്ക് ഇരയാകേണ്ടി വരുമെന്നും പ്രതിഷേധ റാലിയുടെ സമാപനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച എസ്ഡിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റി അംഗം കുഞ്ഞൻ ബാവ മാസ്റ്റർമുന്നറിയിപ്പ് നൽകി.
നമ്മുടെ രാജ്യത്തിന്റെ ശത്രുക്കളെ എന്ത് വില കൊടുത്തും രാജ്യത്ത് നിന്നും തുടച്ചു നീക്കുന്നതിന് വേണ്ടി എസ് ഡി പി ഐ എന്ന പ്രസ്ഥാനം മുൻപന്തിയിൽ ഉണ്ടാകുമെന്നും, അഷ്റഫ് എന്ന മലയാളി യുവാവിനെ അതിക്രൂരമായി കൊലചെയ്യപ്പെട്ടപ്പോൾ അതിനെതിരെ ശബ്ദിക്കുവാനോ, ചാനൽ ചർച്ച നടത്തുവാനോ ഇവിടത്തെ രാഷ്ട്രീയക്കാരെയും, സാംസ്കാരിക സംഘടനകളെയും കാണാൻ കഴിഞ്ഞില്ല എന്നും കുഞ്ഞൻ ബാവ മാസ്റ്റർ കുറ്റപ്പെടുത്തി.മണ്ഡലം ജോ- സെക്രട്ടറി റിഷാബ് മുൻസിപ്പൽ പ്രസിഡണ്ട് സക്കീർ പി പി സെക്രട്ടറി ജമാലുദ്ദീൻ, ഫൈസൽ ബിസ്മി സത്താർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.