എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2024-2025 വാർഷിക പദ്ധതി ഉൾപ്പെടുത്തി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കീഴിൽഉള്ള പൊന്നാനി ICSR മായി സഹകരിച്ച് 2024 ഒക്ടോബർ മാസം ആരംഭിച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സർവീസ് പരിശീലനം സമാപിച്ചു സമാപനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അഡ്വ ആർ ഗായത്രി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ ആർ അനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ICSR കോർഡിനേറ്റർ ഇമ്പിച്ചിക്കോയ സ്വാഗതവും ഹെഡ് അക്കൗണ്ട് സജികുമാർ നന്ദിയും പറഞ്ഞു.
2025 വർഷം സിവിൽ സർവീസ് പരീക്ഷയിൽ 310 റാങ്ക് കരസ്ഥമാക്കിയ ലക്ഷ്മി മേനോൻ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് ക്ഷേമകാര്യം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമലത ബ്ലോക്ക് അംഗങ്ങളായ രാധിക, ഷരീഫ, ഷീജ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സെൻറർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ഇൻ കേരളയുമായി 2024-2025 വർഷം ആരംഭിച്ച പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സർക്കാർ എയ്ഡഡ് ഹൈ സ്കൂളുകളിലെ 60 കുട്ടികൾക്കാണ് ഇതിലൂടെ പരിശീലനം ലഭിച്ചത്.