ചമ്രവട്ടം : അയ്യപ്പക്ഷേത്രത്തിൽ ദ്രവ്യകലശം നടന്നതിന്റെ രണ്ടാം വാർഷികദിനത്തിൽ തന്ത്രി കൈനിക്കര തെക്കേടത്ത് രാമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ഹരിഹരപുത്രസഹസ്രനാമലക്ഷാർച്ചന നടത്തി. പത്ത് തന്ത്രിശ്രേഷ്ഠർ പങ്കെടുത്തു. ദീപാരാധനയ്ക്കുശേഷം മാതൃസമിതി തിരുവാതിരക്കളിയും കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘം അയ്യപ്പചരിതം കഥകളിയും അവതരിപ്പിച്ചു. അന്നദാനവുമുണ്ടായിരുന്നു. ഉത്സവക്കമ്മിറ്റി പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ, സെക്രട്ടറി കെ. ജയപ്രകാശൻ, ഇ. ചന്ദ്രശേഖരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.