എടപ്പാൾ : പൊന്നാനി ഐസിഡിഎസിനു കീഴിലെ അങ്കണവാടികളിൽ നിന്ന് വിരമിച്ചവർക്കുള്ള യാത്രയയപ്പ് യോഗം ഐസിഡിഎസ് ഓഫീസർ ബിന്ദു ചെമ്പകശ്ശേരി ഉദ്ഘാടനംചെയ്തു എം. ഇന്ദിര, കെ.പി. ശ്യാമള, കെ.പി. തങ്ക, ടി. എ. സൗമിനി, എം.പി. ജാനകി, പി. ശ്രീദേവി എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.പി. സുമതി അധ്യക്ഷയായി. പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം എം. ജയശ്രീ, എം. അനിത, എൻ. ഷീജ, പി. മിനി, കെ. രജനി എന്നിവർ പ്രസംഗിച്ചു.