കുറ്റിപ്പുറം : മാമ്പാറയിലെ തരിശുഭൂമിയിൽ വലിയതോതിൽ തണ്ണിമത്തൻ വിളയിച്ചെടുത്ത യുവകർഷകർക്ക് നാടിന്റെ അനുമോദനം. ജലീൽ, ഇബ്രാഹീംകുട്ടി എന്നിവരെയാണ് അനുമോദിച്ചത്. ജില്ലാ പഞ്ചായത്തംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. വാർഡംഗം സാബാ കരീം അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, സിദ്ദീഖ് പരപ്പാര, മൊയ്തീൻകുട്ടി, ബഷീർ, കൃഷി ഓഫീസർ രുഗ്മ, കുഞ്ഞാപ്പുട്ടി തുടങ്ങിയവർ പങ്കെടുത്തു.