താനൂർ : വിള്ളലുകളും കുഴികളുംനിറഞ്ഞ് അപകടസാധ്യത വർധിച്ച ദേവധാർ മേൽപ്പാലത്തിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടന നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻഎഫ്പിആർ) മേൽപ്പാലത്തിനു സമീപത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ ഹാജി പുത്തൻതെരു ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡൻറ് അബ്ദുൾമജീദ് മൊല്ലഞ്ചേരി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ.പി. അബ്ദുൾസമദ്, ഗഫൂർ താനൂർ, കുഞ്ഞിമുഹമ്മദ് നടക്കാവ്, ബിന്ദു അച്ചമ്പാട്ട്, നസ്റുദിൻ തങ്ങൾ, കെ.കെ. സൽമാനുൽ ഫാരിസ്, പി.എ. മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.