സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജാഗ്രതാ നിർദേശം. എല്ലാ അണക്കെട്ടുകളിലും സുരക്ഷ വർധിപ്പിക്കുന്നതിന് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു.വൈദ്യുതി ഉത്പാദന ജലസേചന ഡാമുകളിലുള്‍പ്പെടെയാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദേശത്തെത്തുടന്നാണ് സംസ്ഥാനത്തെ എല്ലാ ഡാമുകള്‍ക്കും സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച സംസ്ഥാനങ്ങളില്‍ മോക്ഡ്രില്‍ നടത്താനിരിക്കെയാണ് ഡാമുകളുടെ സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.ഡാമുകളില്‍ ഇന്നുമുതല്‍ പോലീസ് വിന്യാസം വർധിപ്പിച്ചിട്ടുണ്ട്. കെഎസ്‌ഇബിയുടെ സ്റ്റേഷനുകള്‍, പവർജനറേഷൻ സ്റ്റേഷനുകള്‍ തുടങ്ങിയിടങ്ങളില്‍ പോലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മുന്നറിയിപ്പ് കേന്ദ്രം പിൻവലിക്കുന്നതുവരെ അധികസുരക്ഷാ വിന്യാസം തുടരുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.